X

ദിലീപിന് ഇന്ന് ആകാംക്ഷയുടെ ദിനം

അങ്കമാലി കോടതിയില്‍ ദിലീപിനെ ഇന്നു ഹാജരാക്കും

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയായതിനെ തുടര്‍ന്നാണു നടനെ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്.

ദിലീപിന് കോടതി ജാമ്യം അനുവദിക്കുമോ എന്നും ഇന്നറിയാം. അതേസമയം അന്വേഷണം തുടരനായി കസ്റ്റഡി കാലാവധി നീട്ടിത്തരണമെന്നായിരിക്കും പൊലീസ് ആവശ്യപ്പെടുക. ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് തന്നെയായിരിക്കും പ്രോസിക്യൂഷന്‍ ഇന്നു കോടതിയോട് ആവശ്യപ്പെടുന്നതും. ബുധനാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ അന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം മാത്രമാണ് കോടതി കേട്ടത്. പ്രോസിക്യൂഷന് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം നീട്ടിനല്‍കുകയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിച്ചാല്‍ കേസിനെയും തെളിവുശേഖരണത്തേയും ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിക്കും.

എന്നാല്‍ ഇതുവരെ പൊലീസിന് ദിലീപിനെതിരേ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും വെറും സംശയത്തിന്റെ  പേരില്‍ ഒരാളെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രിം കോടതി വിധിയുടെ ലംഘനമാണ് ദിലീപിന്റെ കാര്യത്തില്‍ നടന്നിരിക്കുന്നതെന്നുമാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയില്‍ ഉച്ചയോടെ തന്നെ മേല്‍ക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

This post was last modified on July 14, 2017 7:52 am

Related Post
Leave a Comment