X

അശ്രദ്ധ കാരണമാണ് ബംഗളൂരു കേസില്‍ കോടതി വിധി എതിരായത്; ഉമ്മന്‍ ചാണ്ടി

അഴിമുഖം പ്രതിനിധി

അശ്രദ്ധ കാരണമാണ് ബംഗളൂരു കേസില്‍ കോടതി വിധി തനിക്കെതിരായതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബംഗളൂരു കോടതിയില്‍ നിന്ന് സോളാര്‍ കേസില്‍ തനിക്കെതിരെ പ്രതികൂലമായി വിധി വന്നതിന് കാരണം വ്യക്തമാക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അറിയാമായിരുന്നതുകൊണ്ട് കോടതി നടപടികള്‍ താന്‍ കാര്യമായി എടുത്തിരുന്നില്ല അതാണ് തനിക്ക് തിരിച്ചടിയായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

തനിക്കെതിരെ കേസ് കൊടുക്കുന്നത് 2015 മാര്ച്ച് 23 നാണ്. ഫീസ് അടക്കാത്തത്തിനാല്‍ കേസ് തള്ളിപ്പോയി. അപ്പോഴോന്നും എനിക്കു അറിയിപ്പ് ലഭിച്ചിരുന്നില്ല. ഫീസടച്ച ശേഷം കേസ് വീണ്ടും പരിഗണിച്ചു. കേസ് പരിഗണിച്ച മാര്‍ച്ച് 19 ന് തനിക്ക് സമന്‍സ് അയച്ചിരുന്നു എന്നാണ് രേഖയിലുള്ളതെന്നും  എന്നാല്‍ അത് ലഭിച്ചതു ഏപ്രില്‍ 24 നായിരുന്നു.  എന്നും ഉമ്മന്‍ ചാണ്ടി സമന്‍സില്‍ പറഞ്ഞിരുന്നത് കേസ് അവധിക്ക് വെച്ചിരുന്നത് 22 നാണെന്നാണ്. ഇക്കാര്യങ്ങള്‍ 25 ന് അഡ്വക്കേറ്റ് കോടതിയെ ധരിപ്പിച്ചു. അതിനാല്‍ ജൂണ്‍ 30 ലേക്ക് കേസ് മാറ്റിവെക്കുകയായിരുന്നു. കൂട്ടു പ്രതികള്‍ സമന്‍സ് കൈപ്പറ്റാത്തതിനാല്‍ അത് പത്രത്തില്‍ പരസ്യം ചെയ്യണം എന്ന് വാദിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അങ്ങനെ വാദി ആവശ്യപ്പെട്ടത് പ്രകാരം ദേശാഭിമാനി കൊച്ചി എഡീഷനില്‍ മെയ് 5ന് പരസ്യം ചെയ്തു.

കേസ് പരിഗണിച്ചപ്പോള്‍ എനിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രവീന്ദ്രനാഥ് പത്രിക സമര്‍പ്പിക്കാനുള്ള സമയം കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആവശ്യം കോടതി തള്ളിക്കളയുകയും വാദിക്ക് അനുകൂലമായി തീര്‍പ്പാക്കുകയുമായിരുന്നു. അതാണ് തനിക്ക് തിരിച്ചടിയായതെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

This post was last modified on December 27, 2016 2:20 pm

Related Post
Leave a Comment