X

കശാപ്പ് നിയന്ത്രണം; മോദി മനസറിഞ്ഞ് ചെയ്തതാകില്ലെന്നു മാമുക്കോയ

ബീഫ് കഴിച്ചില്ലെങ്കില്‍ ആരും ചത്തുപോകില്ല

കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് പ്രധാനമന്ത്രി നരേന്ദ്ര മോദി മനസറിഞ്ഞ് ഏര്‍പ്പെടുത്തിയതാണെന്നു വിശ്വസിക്കുന്നില്ലെന്നു നടന്‍ മാമുക്കോയ. മനോരമ ഓണ്‍ലൈനോട് ഈ വിഷയത്തില്‍ നടത്തിയ പ്രതികരണത്തിലാണ് മാമുക്കോയ തന്റെ നിലപാട് പറഞ്ഞത്. അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. അല്ലെങ്കില്‍ ഇത്രയും യുക്തിയില്ലാത്ത തീരുമാനങ്ങള്‍ അദ്ദേഹം എടുക്കുമോ? നരേന്ദ്ര മോദി രാജ്യത്തിന്റെ വികസനത്തിനായി കുറെ നൂതനമായ കാര്യങ്ങളൊക്കെ അവതരിപ്പിച്ചുകൊണ്ട് കടന്നുവന്നയാളാണ്. അദ്ദേഹം ഇത്തരത്തിലുള്ള കുറെ കാര്യങ്ങളിലേക്ക് വ്യതിചലിച്ചു പോകുന്നത് ശരിയല്ല. അദ്ദേഹത്തിന് ചുറ്റുമുള്ള ആരൊക്കെയോ ചേര്‍ന്നാണ് ഇത്തരം തീരുമാനങ്ങളിലേക്കെത്തിക്കുന്നതെന്നാണ് എനിക്കു തോന്നുന്നത്; മാമുക്കോയ മനോരമയോടു പറയുന്നു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പരസ്യമായി മാടിനെ കാശാപ്പ് ചെയ്തത് വിവരക്കേടാണെന്നും മതത്തെ കുറിച്ച് അറിയാത്തവരാണീ നാട്ടിലെ പല മതമേലധ്യക്ഷന്മാരും രാഷ്ട്രീയത്തെ കുറിച്ചറിയാത്തവരാണ് പല രാഷ്ട്രീയനേതാക്കളുമെന്നും മാമുക്കോയ വിമര്‍ശിക്കുന്നു.
ബീഫ് കഴിച്ചില്ലേല്‍ ചത്തുപോകില്ലെന്നും നോട്ടുപിന്‍വലിച്ചത് സഹിച്ചതല്ലേയെന്നും മാമുക്കോയ ചോദിക്കുന്നു. ബീഫ് കഴിക്കണമെന്നോ കഴിക്കരുതെന്നോ ഇസ്ലാം മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനുമായി നടത്തിയ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.