X

ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നു: വിജിലന്‍സ് ഹൈക്കോടതിയില്‍

ജയരാജനെതിരായ പരാതിയില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ വാദം. വിജിലന്‍സ് മുന്‍ മേധാവി ശങ്കര്‍ റെഡ്ഡിക്കെതിരായ ബാര്‍ കോഴ അട്ടിമറി കേസും അവസാനിപ്പിക്കാനാണ് തീരുമാനം.

മുന്‍ മന്ത്രി ഇപി ജയരാജനെതിരായ ബന്ധുനിയമന കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസ് അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ജയരാജനെതിരായ പരാതിയില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ വാദം. ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് നേരത്തെ കോടതിയെ വിജിലന്‍സ് അറിയിച്ചിരുന്നു. വിജിലന്‍സ് മുന്‍ മേധാവി ശങ്കര്‍ റെഡ്ഡിക്കെതിരായ ബാര്‍ കോഴ അട്ടിമറി കേസും അവസാനിപ്പിക്കാനാണ് തീരുമാനം.

ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ ബന്ധുവായ പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റിഡിന്റെ (കെഎസ്‌ഐഇ) എംഡിയായി നിയമിച്ചത് വലിയ വിവാദമായിരുന്നു. ഈ പദവിയില്‍ നിയമിക്കപ്പെടാനുള്ള യോഗ്യതയില്ലാത്ത സുധീറിനെ നിയമിച്ചതിലൂടെ ജയരാജന്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായും വ്യക്തമാവുകയും ഉത്തരവ് പിന്‍വലിക്കേണ്ടി വരുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജയരാജന്റെ നടപടിയെ തള്ളിപ്പറയുകയും മന്ത്രിസ്ഥാനം രാജി വയ്ക്കാന്‍ ജയരാജന്‍ നിര്‍ബന്ധിതനാവുകയുമായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ജയരാജനെ പാര്‍ട്ടി താക്കീത് ചെയ്യുകയും ചെയ്തു.

This post was last modified on May 30, 2017 11:59 am