X

യുഡിഎഫിലേക്കുള്ള ക്ഷണം സിപിഐ തള്ളി

അഴിമുഖം പ്രതിനിധി

സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനയ്ക്കും കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം എഴുതിയ മുഖപ്രസംഗത്തിനും വില കല്‍പ്പിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വിശാല ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണ് സിപിഐയുടെ രാഷ്ട്രീയ ലക്ഷ്യം. കോണ്‍ഗ്രസുമായി ബന്ധം അജണ്ടയിലില്ല. എഴുപതുകളുടെ രാഷ്ട്രീയം വേറേയും 2015-ലേതു വേറെയുമാണ്. എഴുപതുകളിലെ കോണ്‍ഗ്രസ് മരിച്ചു പോയി. സിപിഐ മെലിഞ്ഞു പോയിയെന്ന് സഹതപിക്കുന്നവര്‍ സ്വയം കണ്ണാടി നോക്കാന്‍ കൂടി തയ്യാറാകണം. കേരളത്തില്‍ ബിജെപി വലിയ ശക്തിയല്ല. അരുവിക്കരയില്‍ രാജഗോപാല്‍ കൂടുതല്‍ വോട്ടുപിടിച്ചുവെന്ന് മാത്രമേയുള്ളൂ. അത് രാജഗോപാല്‍ വ്യക്തിപരമായി പിടിച്ചതാണ്. അവിടത്തേത് ജനങ്ങളുടെ വിധിയെഴുത്താണ്. അത് മാനിക്കണം. തോല്‍വിയുടെ കാരണങ്ങള്‍ സിപിഐ പരിശോധിക്കുകയും തിരുത്തലുകളെ കുറിച്ച് എല്‍ഡിഎഫ് ആലോചിക്കുകയും ചെയ്യുമെന്നും കാനം പറഞ്ഞു.

This post was last modified on December 27, 2016 3:14 pm

Related Post
Leave a Comment