X

കാസര്‍ഗോഡ് സി പി ഐ എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

അഴിമുഖം പ്രതിനിധി

കാസര്‍ഗോഡ് കോടോംബേളൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. നാരായണനാണ് കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍ക്കോട്ട് നാളെ സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബൈക്കിലെത്തിയ മൂന്നംഗ സംഘം നാരായണന്റെ സഹോദരന്‍ അരവിന്ദനെയും കുത്തിപ്പരിക്കേല്‍പിച്ചു. ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃശൂരില്‍ കോടാലിയ്ക്കടുത്ത് ബി ജെ പി പ്രവര്‍ത്തകനായ അഭിലാഷ് വെട്ടേറ്റ് മരിച്ചു. സുഹൃത്ത് സതീഷിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ആക്രമത്തില്‍ സതീഷിനും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സി പി ഐ എം ആണെന്ന് ബി ജെ പി ആരോപിച്ചു. നാളെ പുതുക്കാട് മണ്ഡലത്തില്‍ ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

This post was last modified on December 27, 2016 3:21 pm

Related Post
Leave a Comment