X

സുരേഷ് കുറുപ്പ് സ്പീക്കറാകും, സിപിഐഎം മന്ത്രിമാരുടെ പട്ടികയായി

അഴിമുഖം പ്രതിനിധി

എല്‍ഡിഎഫ് മന്ത്രിസഭയിലേക്കുള്ള സിപിഐഎമ്മിന്റെ മന്ത്രിമാരെ നിശ്ചയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനടക്കം 12 പേരാണ് മന്ത്രിസഭയില്‍ അംഗങ്ങളാകുന്നത്.സുരേഷ് കുറുപ്പ് സ്പീക്കറാകും.

പി ശ്രീരാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, കെടി ജലീല്‍, സി രവീന്ദ്രനാഥ്, ടിപി രാമകൃഷ്ണന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍, തോമസ് ഐസക്, എകെ ബാലന്‍, കെ കെ ശൈലജ, ഇപി ജയരാജന്‍ എന്നിവരാണ് സിപിഐഎം മന്ത്രിമാര്‍.

തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് എടുത്തത്. നാളെ ചേരുന്ന സംസ്ഥാന സമിതിക്കുശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.

എംഎം മണിയും എസി മൊയ്തീനും ശര്‍മ്മയും വികെസി മമ്മദ് കോയയും മന്ത്രിസഭയിലില്ല.

This post was last modified on December 27, 2016 4:07 pm