X

സിപിഎം സംസ്ഥാന സമിതി യോഗം നാളെ; വിഎസ് ഇല്ല

അഴിമുഖം പ്രതിനിധി

സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ണായക യോഗം നാളെ നടക്കും. യോഗത്തില്‍ പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദനെ ഏത് ഘടകത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്നതിനെ കുറിച്ച് നാളെ യോഗത്തില്‍ ചര്‍ച്ച നടക്കുമെന്നറിയുന്നു. എന്നാല്‍ വിഎസ് യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരിക്കുന്ന വിഎസിനെ യോഗ വിവരം അറിയിച്ചിട്ടില്ല. 

ഇതുവരെ ഒരു കമ്മിറ്റിയിലും വിഎസിനെ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന സമിതിയിലെ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് വിഎസിനെ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. നാളെ പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കും. അതിലും വിഎസ് അംഗമാകാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.

 

This post was last modified on December 27, 2016 2:57 pm

Related Post
Leave a Comment