X

ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; ആറുപേര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ഏഷ്യാനെറ്റ് സംഘത്തെ ആക്രമിച്ചതില്‍ ആറ് സിപിഐഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയങ്ങാടി സ്വദേശി രാജന്‍, കുട്ടന്‍ ഗോവിന്ദപുരം സ്വദേശികളായ ബവിന്‍, വിജയചന്ദ്രന്‍, കോങ്ങാട്ബീച്ച് സ്വേദശികളാ മുഹമ്മദ് അമിന്‍, സതീഷ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ സംഭവത്തില്‍ സിപിഐഎം ഖേദം പ്രകടിപ്പിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു കോഴിക്കോട്ട് ജില്ല സെക്രട്ടറി പി മോഹനന്‍ അറിയിച്ചിരുന്നു.

ഇന്നലെയായിരുന്നു കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പിണറായി വിജയന്‍ പങ്കെടുത്ത പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് കോഴിക്കോട് റിപ്പോര്‍ട്ടര്‍ അനുമോദ്, ക്യാമറാമാന്‍ അരവിന്ദ് എന്നിവര്‍ക്ക് ആക്രമണമേറ്റത്. പിണറായി പോയശേഷം ഒഴിഞ്ഞ കസേരകളുടെ ചിത്രം എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഏതാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവരെ ആക്രോശങ്ങളോടെ വന്ന് മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

This post was last modified on December 27, 2016 3:54 pm