X
    Categories: കായികം

പാകിസ്താന് പകരത്തിനു പകരമൊരു അഫ്രീദി

ഒരാള്‍ ബാറ്റ് കൊണ്ടാണ് അത്ഭുതം കാണിച്ചതെങ്കില്‍ അടുത്തയാള്‍ ബോളുകൊണ്ടാണ്

പാകിസ്താന്‍ ക്രിക്കറ്റിന് അത്ഭുതമായി വീണ്ടുമൊരു അഫ്രീദി!. ബാറ്റ് കൊണ്ട് വിസ്‌ഫോടനങ്ങള്‍ സൃഷ്ടിച്ച് ക്രിക്കറ്റ് ലോകത്തിന് ആകെ ആവേശം കൊള്ളിച്ച പാക് മുന്‍ നായകന്‍ കൂടിയായ ഷാഹിദ് അഫ്രീദി ക്രിക്കറ്റില്‍ നിന്നും പിന്‍വാങ്ങിയപ്പോള്‍ പകരം വന്ന ഷഹീന്‍ ഷാ അഫ്രീദി ബോളുകൊണ്ടാണ് അമ്പരപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഇടിവെട്ടു പ്രകടനങ്ങളെക്കരുതി പുതിയ താരത്തില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു കഴിഞ്ഞു പാക ആരാധകര്‍.

പേരിലെ സാമ്യമല്ല രണ്ട് അഫ്രീദിമാരെയും ഒന്നിപ്പിക്കുന്നത്. തന്റെ 16 ആം വയസില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിനത്തില്‍ ഷാഹിദ് അഫ്രീദി നടത്തിയ സ്‌ഫോടനം ക്രിക്കറ്റ് പ്രേമികള്‍ മറക്കില്ലൊരിക്കലും. വെറും 37 പന്തുകളില്‍ നിന്നും സെഞ്ച്വറി തികച്ച 20 വര്‍ഷം ആ റെക്കോര്‍ഡ് കൂടെ കൊണ്ടു നടന്നു അഫ്രീദി. പുതിയ അഫ്രീദിയാകട്ടെ, തന്റെ 17 വയസില്‍ പന്തുകൊണ്ടാണ് സംഹാരതാണ്ഡവമാടിയത്. ഫസ്റ്റ് ക്ലാസ് കരിയറിന്റെ അരങ്ങേറ്റ മത്സരത്തില്‍ എട്ടു വിക്കറ്റുകളാണ് ഷഹീന്‍ അഫ്രീദി സ്വന്തമാക്കിയത്. പാക് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഖ്വയ്ദ് ഇ അസം ട്രോഫിയിലായിരുന്നു ഷഹീന്റെ പ്രകടനം. ഈ പ്രകടനത്തോടെ പാക് ദേശീയ ടീമിലേക്ക് ഉടന്‍ തന്നെ ഷഹീന്‍ അഫ്രീദിക്ക് വിളിയെത്തുമെന്നാണ് ആരാധകരുടെ വിശ്വാസം…പകരത്തിനു പകരമൊരു അഫ്രീദി…