X

കോഹ്ലിയ്ക്കും അര്‍ദ്ധ സെഞ്ചുറി

രാഹുല്‍ 78 പന്തില്‍ 57 റണ്‍സും രോഹിത് 113 പന്തില്‍ 140 റണ്‍സുമാണ് എടുത്തത്.

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്കും ലോകേഷ് രാഹുലിനും പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്കും അര്‍ദ്ധ സെഞ്ചുറി. അര്‍ദ്ധ സെഞ്ചുറിയില്‍ നില്‍ക്കാതെ രോഹിത് സെഞ്ചുറി തികച്ചിരുന്നു. 51 പന്തിലാണ് കോഹ്ലി 50 തികച്ചത്. കോഹ്ലിയുടെ അര്‍ദ്ധ സെഞ്ചുറിയോടെ ടീം സ്‌കോര്‍ 276ലെത്തി.

രാഹുല്‍ 78 പന്തില്‍ 57 റണ്‍സും രോഹിത് 113 പന്തില്‍ 140 റണ്‍സുമാണ് എടുത്തത്. രാഹുല്‍ പുറത്തായ ശേഷം രോഹിതിന് കൂട്ടായെത്തിയ കോഹ്ലി ഒരറ്റത്ത് സാവകാശം നിലയുറപ്പിച്ച ശേഷമാണ് സ്‌കോറിംഗിന് വേഗത കൂട്ടിയത്.

ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് പിച്ച് ദുര്‍ഘടമായിരിക്കുമെന്ന ഗ്രൗണ്ട് പരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സാവകാശം താളം കണ്ടെത്തിയ ഇന്ത്യന്‍ ബാറ്റിംഗ് നിര പാക് ബൗളര്‍മാരെ അടിച്ച് നിലപരിശാക്കി. ഇതുവരെ ആറ് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത മുഹമ്മദ് ആമിര്‍ മാത്രമാണ് ഈ തല്ലില്‍ നിന്നും രക്ഷപ്പെട്ടത്.

This post was last modified on June 16, 2019 6:55 pm