കൊച്ചിയിലെ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുങ്ങി മരിച്ചതായാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പിറവം എംഎല്‍എ അനൂപ് ജേക്കബിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മിഷേലിനെ കാണാതായെന്ന പരാതി പൊലീസ് സ്വീകരിച്ചിട്ടില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു. എറണാകുളം നഗരത്തിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തന രഹിതമാണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ് എന്ന് അനൂപ് ജേക്കബ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ കേരളത്തിലെ ചാനലുകളുടെ ലക്ഷക്കണക്കിന് ആളുകൾ കണ്ടെങ്കിലും ഇതൊന്നും പോലീസ് കണ്ടില്ല എന്നത് ദുഃഖകരമെന്നു സംസാരിച്ച എം കെ മുനീർ പറഞ്ഞു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.
This post was last modified on March 13, 2017 10:10 am
Leave a Comment