X

ദാദ്രി കൊലപാതകം; പ്രകോപനപരമായ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണമെന്നു ട്വിറ്ററിനോട് പോലീസ്

അഴിമുഖം പ്രതിനിധി

ദാദ്രി കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പരന്ന   പോസ്റ്റുകള്‍ക്കെതിരെ യുപി പോലീസ് രംഗത്ത്. കൊലപാതകത്തെത്തുടര്‍ന്ന്  ട്വിറ്റര്‍ വഴി പടര്‍ന്ന പ്രകോപനപരമായ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണമെന്നു യുപി പോലീസ് ട്വിറ്ററിനോടാവശ്യപ്പെട്ടു. തിങ്കളാഴ്ച ട്വിറ്ററിനു നല്‍കിയ കത്തില്‍ യുപി പോലീസ്  സോഷ്യല്‍ മീഡിയ ലാബാണ്‌ ഇക്കാര്യമാവശ്യപ്പെട്ടിരിക്കുന്നത് എന്ന്  ഐജി പ്രകാശ് ഡി വ്യക്തമാക്കി. സംഭവത്തിനു ശേഷം പടര്‍ന്ന സന്ദേശങ്ങള്‍ മതസ്പര്‍ധയുണ്ടാക്കാന്‍ കാരണമായി എന്നും ഒരു പ്രത്യേക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും അയക്കപ്പെട്ട ഫോട്ടോകളും സന്ദേശങ്ങളും ഡിലീറ്റ് ചെയ്യാനാവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.  

മാട്ടിറച്ചി ഭക്ഷിച്ചുവെന്നും ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നും ആരോപിച്ച്  ഒരു കൂട്ടം ആള്‍ക്കാര്‍  അഖ് ലാഖ് എന്ന മധ്യവയസ്കനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ  സംഭവം   സോഷ്യല്‍ മീഡിയ വലിയൊരു ചര്‍ച്ചയ്ക്കു വഴി തെളിച്ചിരുന്നു.

This post was last modified on October 6, 2015 1:11 pm