അഴിമുഖം പ്രതിനിധി
കൊല്ലത്ത് പോലീസിന്റെ മൂന്നാംമുറ പ്രയോഗത്തിലിരയായ രണ്ട് ദളിത് യുവാക്കള്‍ ആശുപത്രിയില്‍. കൊല്ലം അഞ്ചാലുംമൂട് കാഞ്ഞിരംകുഴി അമ്പുതാഴത്തില്‍ രാജീവ്, ബന്ധു ഷിബു എന്നിവരെയാണ് പോലീസ് മര്‍ദ്ദിച്ചത്. കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലാണ് യുവാക്കള്‍ക്ക് മര്‍ദ്ദനം നേരിട്ടത്. അഞ്ചു ദിവസം അറസ്റ്റ് രേഖപ്പെടുത്താതെയും ബന്ധുക്കളെ കാണിക്കാതെയും പട്ടിണിക്കിട്ടും പോലീസ് കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് യുവാക്കള്‍ പറയുന്നത്.
തങ്ങളെ നഗ്നനാക്കി തല തിരിച്ച് വെച്ച് മുഖമടച്ച് അടിക്കുകയും മുള കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് കൈവിരലുകള്‍ക്ക് ഇടയില്‍ കയറ്റി വിരലുകള്‍ തകര്‍ക്കുകയും മസിലുകളില്‍ നിര്‍ത്താതെ ഇടിക്കുകയും മുതുകത്ത് ചവിട്ടിയും ജനനേന്ദ്രിയത്തില്‍ ക്ലിപ്പിട്ടു പിടിക്കുകയും വലിക്കുകയും ചെയ്തായിരുന്നു പോലീസിന്റെ പീഡനമുറകളെന്ന് യുവാക്കള്‍ പറഞ്ഞു.
അക്രമത്തെ തുടര്‍ന്ന് അവശനിലയിലായ രാജീവിനെ കേസ് പോലും എടുക്കാതെ പോലീസ് പിന്നീട് വിട്ടയച്ചു. രാജീവും ഷിബുവും ജോലിക്ക് പോയിരുന്ന ആക്കത്തൊടി രമണന്‍ എന്ന കോണ്‍ട്രാക്ടറുടെ 1.80 ലക്ഷം രൂപ കളവ് പോയ സംഭവത്തില്‍ മോഷണക്കുറ്റം ആരോപിച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പണം നഷ്ടപ്പെട്ടതിനു ശേഷവും ഇവര്‍ ജോലിക്ക് പോയിരുന്നു. ഓണത്തിനു ശേഷം അസുഖമായതിനാല്‍ ജോലിക്കു പോകാതിരുന്ന രാജീവിനെ മോഷണവുമായി ബന്ധപ്പെടുത്തിയായിരുന്നു മര്‍ദ്ദിച്ചത്. മോഷണത്തിന് സഹായിച്ചു എന്നാരോപിച്ചാണ് ഷിബുവിനെ പോലീയ് ദ്രോഹിച്ചത്.
This post was last modified on December 27, 2016 2:21 pm
Leave a Comment