X

മകളെ ബലാല്‍സംഗം ചെയ്തയാളുടെ ഭീഷണി; ദളിത്‌ കുടുംബം നാടുവിട്ടു

അഴിമുഖം പ്രതിനിധി 

മകളെ ബലാല്‍സംഗം ചെയ്ത ഉയര്‍ന്ന ജാതിക്കാരന്റെ ഭീഷണി കാരണം നാട്ടില്‍ നില്‍ക്കാനാവാതെ ദളിത്‌ കുടുംബം. അഹമ്മദാബാദില്‍ ആണ് സംഭവം. വാട്ളി ഗ്രാമത്തിലെ രാജുല താലൂക്കില്‍ താമസിക്കുന്ന ലാല്‍ജി ബരിയയ്ക്കും കുടുംബത്തിനും ആണ് ഈ ദുരിതം. കഴിഞ്ഞ ഏഴു മാസമായി അമ്രേലി കലക്ടര്‍ ഓഫീസിനു സമീപം താമസിക്കുകയാണ് ഇവര്‍.

വാട്ളി ഗ്രാമത്തിലുള്ള ഹിതേഷ് ദര്‍ബാര്‍ എന്ന വ്യക്തിയാണ് ബരിയയുടെ മകളെ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോവുകയും ബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26ന് ആണ് സംഭവം നടന്നത്. ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിരുന്നു. ശേഷം ബരിയയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ബരിയയ്ക്ക് നാടുപേക്ഷിക്കുക എന്ന വഴി മാത്രമാണ് അവശേഷിച്ചത്.

 

 

This post was last modified on December 27, 2016 4:31 pm

Related Post
Leave a Comment