X

കണ്ണുകള്‍ ഇല്ലാതെ കുട്ടികളുടെ ചിത്രങ്ങള്‍; പെല്ലറ്റ് ക്രൂരതയോട് മസൂദ് ഹുസൈന്റെ പ്രതിഷേധം

അടുത്തിടെയാണ് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ സെലിബ്രിറ്റികള്‍ എന്ന തരത്തില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് യോജിപ്പിച്ച ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ഒരു കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. കശ്മീരിലെ ജനങ്ങള്‍ പെല്ലറ്റ് ആക്രമണത്തില്‍ എത്രത്തോളം ദുരിതം അനുഭവിക്കുന്നു എന്നത് ജനങ്ങളെ അറിയിക്കാന്‍ ഒരു പാകിസ്താനി ആര്‍ട്ടിസ്റ്റ് കണ്ടെത്തിയ വഴിയായിരുന്നു അത്.

താഴ്വരയില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍ മസൂദ് ഹുസ്സൈന്റെ സൃഷ്ടിയിലും പ്രതിഫലിക്കുന്നത് അതുതന്നെയാണ്. കശ്മീരിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ ലോകമറിയണം. അദ്ദേഹത്തിന്റെ സൃഷ്ടിയില്‍ കണ്ണുകള്‍ അപൂര്‍ണ്ണമായി വരച്ചു ചേര്‍ത്ത കുട്ടികളെ കാണാം. ചിലതില്‍ കണ്ണുകള്‍ ഉണ്ടാവുകയേയില്ല.

താഴ്വരയിലെ പെല്ലറ്റ് പ്രശ്നത്തിനുള്ള തന്റെ കലാപരമായ പ്രതികരണം ആണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പെല്ലറ്റുകളാല്‍ കാഴ്ച നഷ്ടപ്പെട്ട കുട്ടികളെ കാണുമ്പോള്‍ നമുക്ക് വേദനയുണ്ടാകും എന്നും ആ വേദനയോടെ മാത്രമേ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വരയ്ക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/YEiF4n

 

 

This post was last modified on August 6, 2016 4:37 pm