X

ആരോടും അയത്തമില്ല; സമരദൂര സിദ്ധാന്തവുമായി മാണി

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ പ്രാഥമിക സൂചനകള്‍ നല്‍കി കെ എം മാണിയുടെ ചരല്‍കുന്ന് പ്രസംഗം. എല്ലാ പാര്‍ട്ടികളോടും സമദൂരത്തിലാണ് കേരള കോണ്‍ഗ്രസ് നില്‍ക്കുന്നതും ആരോടും അയിത്തമില്ലെന്നും ആരും തങ്ങളെ വിരട്ടാന്‍ വരേണ്ടെന്നും മാണി തുറന്നടിച്ചു. പാര്‍ട്ടി നിര്‍ണായക സാഹചര്യത്തിലാണെന്നും മാണി പറഞ്ഞു.

കോണ്‍ഗ്രസ് ആണെങ്കിലും സിപിഎം ആണെങ്കിലും നല്ലത് ചെയ്താല്‍ അംഗീകരിക്കും, മോശമാണെങ്കില്‍ മോശം എന്നു തന്നെ പറയും. ഇടതുപക്ഷ സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ അവരെ അഭിനന്ദിക്കുമെന്നും എന്നു വ്യക്തമാക്കിയ മാണി തുടര്‍ന്നുള്ള തന്റെ വാക്കുകളില്‍ യുഡിഎഫിനോടുള്ള എതിര്‍പ്പ് തുറന്നു പറയാന്‍ തയ്യാറായി. 

യുഡിഎഫില്‍ നിന്നും ഒരു പാട് വേദനകളും പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. മുന്നണിയില്‍ പരസ്പരം സ്‌നേഹവും ബഹുമാനവും ഇല്ല. തന്റെ കാര്യത്തില്‍ പറഞ്ഞ സദാചാരമൂല്യം കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്നും മത്സരിച്ചുജയിച്ചവര്‍ക്ക് ബാധകമല്ലേ? അതുകൊണ്ട് ആരും തങ്ങളെ വിരട്ടാന്‍ നോക്കരുത്. ആരുടെയും പിറകെ പോകാന്‍ കേരള കോണ്‍ഗ്രസിനെ കിട്ടുകയുമില്ല. ഞങ്ങള്‍ ആന്റിയുമല്ല, പ്രോയുമല്ല. സമദൂരമാണ് രീതി. കോണ്‍ഗ്രസ് ശരി ചെയ്താല്‍ ശരിയെന്നും പിണറായി ശരി ചെയ്താല്‍ ശരിയെന്നും പറയും. കോണ്‍ഗ്രസ് തെറ്റ് ചെയ്താല്‍ നിശിതമായി വിമര്‍ശിക്കും; മാണി പറഞ്ഞു.

This post was last modified on December 27, 2016 4:31 pm