X

പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വധ ഭീഷണി; ടെക്സാസിലുള്ള മലയാളിക്കെതിരെ കേസ്

ഹൈടെക് സെല്‍ ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വധ ഭീഷണി മുഴക്കിയ വ്യക്തിക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. പോലീസ് ഹൈടെക് സെല്ലിന്റെ നിര്‍ദ്ദേശ പ്രകാരം വിജേഷ് ബാലന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.  അമേരിക്കയിലെ ടെക്സാസില്‍ നിന്നാണ് വിജേഷ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഹൈടെക് സെല്‍ ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

This post was last modified on March 21, 2017 8:46 am