അഴിമുഖം പ്രതിനിധി
ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് വധഭീഷണി. ഐഎസ്‌ഐഎസ് വിലാസത്തിലുള്ള ഭീഷണി ഇ-മെയിലിലാണ് ലഭിച്ചത്. ഇതെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ച. ഐഎസ്‌ഐഎസ്583847@gmail.com എന്ന വിലാസത്തില്‍ നിന്നാണ് ഇ-മെയില്‍ ലഭിച്ചതെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ സ്ഥിതീകരിച്ചു. അവര്‍ ഉടന്‍ തന്നെ വിവരം മുംബൈ പോലീസിന് കൈമാറുകയായിരുന്നു.
രഘുറാം രാജനെ വിധിക്കുന്നതിന് വാടക കൊലയാളികള്‍ക്ക് പണം കൈമാറിയെന്നാണ് മെയിലില്‍ ഉള്ളത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്രയുടെ ആഭ്യന്തര ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ബി പ്രകാശ് പിടിഐയോട് പറഞ്ഞു.
This post was last modified on December 27, 2016 2:58 pm
Leave a Comment