X

ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്റ്റണന്‍റ് ഗവർണർ തന്നെയെന്നു ഹൈക്കോടതി

അഴിമുഖം പ്രതിനിധി

രാജ്യ തലസ്ഥാനമായ ഡൽഹിയുടെ ഭരണത്തലവൻ ലഫ്റ്റണന്‍റ് ഗവർണർ നജീബ് ജങ് തന്നെയെന്ന് ഡൽഹി ഹൈകോടതി വിധി. ഡൽഹിയിൽ ഭരണം നടത്തുന്നതാരെന്നത് സംബന്ധിച്ച തർക്കത്തിൽ അരവിന്ദ് കെജ്രിവാളിന് തിരിച്ചടിയായാണ്‌ ഈ വിധിയെത്തിയത്. ഗവർണർ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ബാധ്യസ്ഥനാണെന്ന ആംആദ്മി സർക്കാറിന്‍റെ വാദം കഴമ്പില്ലാത്തതും അംഗീകരിക്കാനാവാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭാഗിക സംസ്ഥാന പദവി മാത്രമുള്ള ഡൽഹിയിൽ പൊലീസും മറ്റ്​ സുപ്രധാന വകുപ്പുകളും  കേന്ദ്രസർക്കാറി​െൻറ നിയന്ത്രണത്തിലാണ്​. ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ഡൽഹി സർക്കാറിന്​ അധികാരമില്ലെന്ന്​ വ്യക്തമാക്കി കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്​ഞാപനം എ.എ.പി സർക്കാർ ഡൽഹി ഹൈകോടതിയിൽ ചോദ്യം ചെയ്​തിരുന്നു. ഇതേത്തുടര്‍ന്ന് ഡൽഹിയിലെ  ഭരണഘടനാപരമായ അധികാരങ്ങൾ  കേന്ദ്രത്തിനും ഡൽഹി സർക്കാറിനുമായി വിഭജിച്ച്​ ഡൽഹി ഹൈകോടതി  ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു.

 

 

This post was last modified on December 27, 2016 4:31 pm