X

ജെഎന്‍യു ‘ദേശവിരുദ്ധര്‍’ ബീഫ് പ്രേമികളും മഹിഷാസുരന്റെ ആരാധകരും ; ഡല്‍ഹി പോലീസ്

അഴിമുഖം പ്രതിനിധി

ജെഎന്‍യു വിദ്യാര്‍ഥികള്‍ ചെയ്ത ‘ദേശവിരുദ്ധ’ പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റ് ഡല്‍ഹി പോലീസ് പുറത്തുവിട്ടു. ഹോസ്റ്റല്‍ മെസ്സില്‍ ബീഫ് ആവശ്യപ്പെട്ടതും മഹിഷാസുരനെ ആരാധിച്ചതുമാണ് ഇതില്‍ ഗുരുതരമായി പോലീസ് കണക്കിലെടുത്തിരിക്കുന്നത്. ദേവതകളുടെ നഗ്നചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ രഹസ്യമായി കാമ്പസില്‍ പതിക്കാറുണ്ടായിരുന്നു എന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഫ്സല്‍ ഗുരുവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജെഎന്‍യുവില്‍ നടന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവാദ പ്രസ്താവന. നവരാത്രി ദിവസത്തില്‍ ദുര്‍ഗ്ഗാദേവിയ്ക്ക് പകരമായി മഹിഷാസുരനെയാണ് ഇവര്‍ ആരാധിച്ചത് എന്നും പ്രക്ഷോഭത്തിനു പിന്നില്‍ തീവ്ര ഇടതു സംഘടനയായ ഡെമോക്രാറ്റിക്‌ സ്റ്റുഡന്‍റ്റ്സ് യൂണിയന്‍ (ഡിഎസ് യു) ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

This post was last modified on December 27, 2016 3:37 pm