X

നോട്ട് പിന്‍വലിക്കല്‍: ആര്‍ബിഐ ഗവര്‍ണര്‍ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ വിശദീകരിക്കും

വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് ഉര്‍ജിത് സമിതി അംഗങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കും

രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ വിശദീകരിക്കും. വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് ഉര്‍ജിത് സമിതി അംഗങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കുമെന്ന് പാര്‍ലമെന്റ് വെബ്‌സൈറ്റിലൂടെ അറിയിച്ചു. നവംബര്‍ എട്ടിനായിരുന്നു നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടന്നത്. അതിന് ശേഷം ഇതുവരെയും വിശദമായ ഒരു വിശദീകരണം ആര്‍ബിഐ ഗവര്‍ണര്‍ നല്‍കിയിരുന്നില്ല.

This post was last modified on December 19, 2016 9:19 am

Related Post
Leave a Comment