X

കുട്ടികളില്‍ വിഷാദരോഗം കൂടിവരുന്നു; ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വ്വകലാശാല

ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ വിഷാദരോഗം കുട്ടികളെ ആത്മഹത്യയിലേക്ക് വരെ നയിക്കാന്‍ സാധ്യതയുണ്ട്

കുട്ടികളില്‍ വിഷാദരോഗം കൂടിവരുന്നുവെന്ന് ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍. തുടക്കത്തില്‍ തന്നെ ഇത് കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ കുട്ടികളെ ഇത് ഗൗരവപരമായ ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ വിഷാദരോഗം കുട്ടികളെ ആത്മഹത്യയിലേക്ക് വരെ നയിക്കാന്‍ സാധ്യതയുണ്ട്. പെട്ടെന്നുള്ള സ്വഭാവത്തിലെ മാറ്റങ്ങള്‍, തുടര്‍ച്ചയായ ഉത്സാഹമില്ലായ്മ, പഠനത്തില്‍ താല്‍പര്യമില്ലായ്മ, സ്വയം ഉള്‍വലിയല്‍, ആകാരണമായ ക്ഷീണം തുടങ്ങിയവ കുട്ടികളിലെ വിഷാദരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാകാം.

വിഷാദരോഗം കുട്ടികളുടെ ഭാവിയെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുടുബാംഗങ്ങളുടെ മാനസികവും അല്ലാതെയും പിന്തുണയോടുള്ള ചികിത്സ രീതികളാണ് കൂടുതല്‍ ഗുണം ചെയ്യുക. പല കാരണങ്ങള്‍ കൊണ്ടും കുട്ടികളില്‍ വിഷാദ രോഗമുണ്ടാകാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. വളരുന്ന സാഹചര്യം, സ്‌കൂളിലെയും മറ്റ് ഇടങ്ങളിലെയും അന്തരീക്ഷം, രക്ഷിതാക്കളമായുള്ള ബന്ധം, ചില രോഗങ്ങള്‍, അംഗവൈകല്യങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, മതാപിതാക്കളുടെ വിഷാദരോഗം പാരമ്പര്യമായി കുട്ടികളിലേക്കും പകര്‍ന്നേക്കാം, അമിതമായി ലഹരി ഉപയോഗം ഇവയെല്ലാം വിഷാദ രോഗത്തിന് കാരണമായേക്കാം.