X

തുറന്നുപറയുന്നതിലൂടെ മനസ്സിന്‍റെ ഭാരം കുറയും; വിഷാദരോഗത്തെ കുറിച്ച് മനസ്സ് തുറന്ന് ദീപിക പദുക്കോണ്‍

'ഓരോ നിമിഷവും എനിക്ക് ജീവിതത്തോടുള്ള പോരാട്ടമാണ്. എല്ലാ സമയവും ഞാന്‍ തളര്‍ന്നുപോകുകയാണ്'

രണ്‍ബീര്‍ കപൂറുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം വിഷാദരോഗത്തിന്‍റെ പിടിയിലകപ്പെട്ടിരുന്നതായി നടി ദീപിക പദുക്കോണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ രോഗം തന്‍റെ ജീവിതത്തെ എത്രത്തോളം ബാധിച്ചുവെന്ന് തുറന്നുപറയുകയാണ് താരം.

‘എന്‍റെ അനുഭവത്തിന്‍റെ കാഠിന്യം വ്യക്തമാക്കാന്‍ ഏറ്റവും ഉചിതമായ വാക്ക് പോരാട്ടം എന്ന് തന്നെയാണ്. ഓരോ നിമിഷവും എനിക്ക് ജീവിതത്തോടുള്ള പോരാട്ടമാണ്. എല്ലാ സമയവും ഞാന്‍ തളര്‍ന്നുപോകുകയാണ്’- ദീപിക പറഞ്ഞു വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വിശദമാക്കിയത്.

ആളുകള്‍ക്ക് പലപ്പോഴും വിഷാദത്തെ കുറിച്ച് തെറ്റിദ്ധാരണയാണുള്ളത്. അടുത്തിടെ ഒരു നടന്‍ തനിക്ക് അത്യാഢംബരം ഇല്ലെന്നും അതുകൊണ്ട് തന്നെ വിഷാദമില്ലെന്നും പറഞ്ഞെന്നും വിഷാദമൊരു ചോയ്സ് അല്ലെന്നും ദീപിക പറയുന്നു.തന്‍റെ അവസ്ഥയെക്കുറിച്ചും പലപ്പോഴും അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ചും തുറന്നുപറയുന്നതിലൂടെ ആശ്വാസം ലഭിക്കാറുണ്ടെന്നും മനസ്സിന്‍റെ ഭാരം കുറയുമെന്നും താരം കൂട്ടിചേർത്തു.

രൺവീർ സിങ്ങിനൊപ്പം ’83’ എന്ന ചിത്രത്തിലാണ് ദീപിക ഇപ്പോൾ അഭിനയിക്കുന്നത്. രൺവീർ കപിൽ ദേവ് ആകുമ്പോൾ കപിൽ ദേവിന്റെ ഭാര്യ റോമി ഭാട്ടിയയാണ് ഈ ചിത്രത്തിൽ താരം എത്തുന്നത്.

എന്റെ ഹൃദയം തകര്‍ത്തുകളഞ്ഞ കമന്റായിരുന്നു അത്; കുഞ്ഞിനെ പോലും അവര്‍ വെറുതെ വിട്ടില്ല: ബിബിൻ ജോർജ് പറയുന്നു

Related Post
Leave a Comment