X

ദേവയാനി ഖോബ്രഗഡെയുടെ ‘വൈറ്റ് സാരി’: വിവാദങ്ങളില്‍ നിന്ന് എഴുത്തിലേക്ക്

ദളിത് പശ്ചാത്തലത്തിലുള്ള ചെറുനോവലാണ് ദേവയാനി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ആയിരിക്കെ ദേവയാനി ഖോബ്രഗഡെ അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. വീട്ടുജോലിക്കാരിയുമായി ബന്ധപ്പെട്ട വിസ തട്ടിപ്പിന്‌റെ പേരിലാണ് ദേവയാനി അറസ്റ്റ് ചെയ്യപ്പെട്ടത്. ഇപ്പോള്‍ എഴുത്തുകാരിയായാണ് ദേവയാനി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ദളിത് പശ്ചാത്തലത്തിലുള്ള ചെറുനോവലാണ് ദേവയാനി ഖോബ്രഗഡെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വൈറ്റ് സാരി എന്ന് പേരുള്ള നോവല്‍ രത്‌ന എന്ന ദളിത് യുവതിയുടെ കഥയാണ് പറയുന്നത്.

അംബേദ്കര്‍ മൂവ്‌മെന്‌റിന് ശേഷമുള്ള ആധുനിക ദളിത് സ്ത്രീയുടെ സാമൂഹ്യ – രാഷ്ട്രീയ പരിണാമങ്ങളാണ് അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ദേവയാനി പറയുന്നു. അമേരിക്കയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷവും വിവാദങ്ങള്‍ ദേവയാനി ഖോബ്രഗഡെയെ വിട്ടൊഴിഞ്ഞില്ല. വിദേശകാര്യ മന്ത്രാലയത്തിലെ പുതിയ ജോലിയില്‍ ഒരു വര്‍ഷം മാത്രമേ തുടര്‍ന്നുള്ളൂ. മകളുടെ ഇരട്ട പൗരത്വം നിയമപ്രശ്‌നമായി. ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയിലേയ്ക്കും ദേവയാനിയുടെ പേര് വന്നു. എന്നാല്‍ വീണ്ടും വിദേശകാര്യ മന്ത്രാലയത്തില്‍ തിരിച്ചെത്തിയ ദേവയാനി ഇപ്പോള്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച് വരുകയാണ്. ഔദ്യോഗിക ജീവിതത്തെ കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല.

വായനയ്ക്ക്‌: https://goo.gl/ySELPThttps://goo.gl/ySELPT

This post was last modified on December 24, 2016 10:58 am