X

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നോവല്‍ വരുന്നു: ഹിരണ്യം

ഡിസി ബുക്ക്‌സാണ് നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ നോവല്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. ഇതാദ്യമായാണ് ചുള്ളിക്കാടിന്റെ നോവല്‍ പ്രസിദ്ധീകരിക്കുന്നത്.

ഡിസി ബുക്ക്‌സാണ് നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രമുഖ കവര്‍ ഡിസൈനറായ സൈനുല്‍ ആബിദ് ആണ് പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഹിരണ്യം എന്ന് പേരിട്ടിരിക്കുന്ന നോവലിന്റെ കവര്‍ പേജില്‍ ഒരു കോഴിയുടെ തലയാണ് ഉള്ളത്.