അഴിമുഖം പ്രതിനിധി
സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥ തലത്തില്‍ പുതിയ സര്‍ക്കാര്‍ നടത്തിയ അഴിച്ചു പണിയില്‍ ഡിജിപി ടിപി സെന്‍കുമാറിന് അതൃപ്തി. സംസ്ഥാന പൊലീസ് തലവന്‍ എന്ന തസ്തികയില്‍ നിന്നും ടി പി സെന്‍കുമാറിനെ പൊലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ തലപ്പത്തേക്കാണ് സര്‍ക്കാര്‍ മാറ്റിയത്. എന്നാല്‍ പുതിയ സ്ഥാനം ഏറ്റെടുക്കില്ലെന്നും ഇതുവരെ നട്ടെല്ല് വളച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. ഒരു സ്ഥാനത്തിനുവേണ്ടിയും ആരേയും പ്രീതിപ്പെടുത്താന്‍ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിരമിക്കാന്‍ ഒരു വര്‍ഷം കൂടി സെന്‍കുമാറിന് അവശേഷിക്കുന്നുണ്ട്. ലോക് നാഥ് ബെഹ്റയാണ് പുതിയ പൊലീസ് മേധാവി.
അതേസമയം വിജിലന്‍സ് ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ്സിനും അതൃപ്തി. സീനിയോറിറ്റി പ്രകാരം ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനം ലഭിക്കാത്തതിലാണ് അദ്ദേഹത്തിന് അതൃപ്തിയുള്ളത്.
This post was last modified on December 27, 2016 4:13 pm