X

പാനമ രേഖകളില്‍ ഒരു മലയാളി കൂടി

അഴിമുഖം പ്രതിനിധി

ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ കമ്പനിയുള്ളവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്ന പാനമ രേഖകളില്‍ ഒരു മലയാളിയുടെ പേര് കൂടി. പത്തനംതിട്ട റാന്നിയിലെ ദിനേശ് പരമേശ്വരന്‍ നായരാണ് പട്ടികയിലിടം പിടിച്ച മലയാളി. കൊപ്ര വ്യാപാരിയുടെ മകനായ ഇയാള്‍ ബിരുദ പഠനത്തിനുശേഷം മുംബയിലേക്ക് പോയ ദിനേശ് അനവധി വര്‍ഷങ്ങള്‍ അവിടെ ജോലി ചെയ്ത ശേഷം 2008-ല്‍ ഹോങ്കോങ്ങിലേക്ക് പോകുകയായിരുന്നു.

ഗെല്‍ഡിന്‍ ട്രേഡിങ് കമ്പനിയുടെ ഡയറക്ടറാണ് ദിനേശെന്ന് രേഖകളില്‍ പറയുന്നു. 2007 ഓഗസ്ത് 17-നാണ് ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ കമ്പനി ആരംഭിക്കുന്നത്. കമ്പനിയുടെ 25,000 ഓഹരികള്‍ ഒരു ചൈനാക്കാരന്റെ പേരിലാണ്.

ദിനേശിന്റെ ഭാര്യ ജയശ്രീ കോന്നിയില്‍ ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് 10 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികളുമുണ്ട്. ദിനേശന്‍ ഒരു വലിയ വീട് പണിതു കൊണ്ടിരിക്കുകയാണ്.

പാനമ രേഖകളിലുള്ള തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ്ജ് മാത്യുവിന്റെ പേരും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

This post was last modified on December 27, 2016 3:58 pm

Related Post
Leave a Comment