അഴിമുഖം പ്രതിനിധി
വൈറ്റ് ഹൗസ് ലക്ഷ്യമിട്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റേയും ഹിലരി ക്ലിന്റണിന്റേയും യാത്ര സുഗമമാക്കി ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഇരുവരും വിജയം സ്വന്തമാക്കി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് ടെഡ് ക്രൂസിനേയും ജോണ്‍ കാസിച്ചിനേയും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ഹിലരി ബെര്‍ണി സാന്‍ഡേഴ്‌സിനേയും പരാജയപ്പെടുത്തി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇരുപാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥിത്തോട് ഇതോടെ ട്രംപും ഹിലരിയും കൂടുതലടുത്തു. ട്രംപിന് അറുപത്തിയഞ്ചിലധികം ശതമാനം വോട്ടുകള്‍ ലഭിച്ചു. ഹിലരിക്ക് 60 ശതമാനവും.
This post was last modified on December 27, 2016 4:04 pm
Leave a Comment