അഴിമുഖം പ്രതിനിധി
ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ ബാബുവിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. തിരുവനന്തപുരം പിഎംജിയിലെ ബിവറേജസ് ആസ്ഥാനം ഉത്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. എംഎല്‍എ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ മന്ത്രിയെ കരിങ്കൊടികാണിക്കുകയും മന്ത്രിയുടെ വാഹനം 20 മിനിട്ടോളം തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇവര്‍ക്ക് പിന്തുണയുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും എത്തുകയുണ്ടായി. തിരികെ പോകണം എന്ന പോലീസ് ആവശ്യം മന്ത്രി അംഗീകരിക്കുകയുണ്ടായില്ല. തുടര്‍ന്ന് പോലീസ് ഇടപെട്ടപ്പോഴാണ് സമരം വാക്കേറ്റത്തിലേക്ക് വഴിമാറിയത്. എന്നാല്‍ പ്രതിഷേധത്തിനിടെ മന്ത്രി ഉത്ഘാടനം നടത്തുകയുണ്ടായി.
This post was last modified on December 27, 2016 3:35 pm
Leave a Comment