X

ബന്ധുനിയമനം: ഇപിയെ തള്ളി എകെ ശശീന്ദ്രന്‍

അഴിമുഖം പ്രതിനിധി

ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ തള്ളി ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ജരാജന്‍ ചെയ്തത് തെറ്റാണെന്നും മുഖ്യമന്ത്രി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്നേനെ എന്നും ശശീന്ദ്രന്‍ പറഞ്ഞു.

ജയരാജന്റെ നടപടി തെറ്റായതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെ ന്യായീകരിക്കാത്തതും തെറ്റ് തിരുത്താനാവശ്യപ്പെട്ടതെന്നും ശശീന്ദ്രന്‍ പ്രസ്താവിച്ചു. എല്‍ഡിഎഫിലെ ആരും തന്നെ സംഭവത്തെ ന്യായീകരിച്ചില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതെസമയം സര്‍ക്കാര്‍ അഭിഭാഷകരെ നിയമിച്ചത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടായി എന്ന് കാണിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു.

ബന്ധുനിയമന വിവാദ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണനുമായി ഇപി ജയരാജന്‍ ചര്‍ച്ച നടത്തുകയാണ്. ബന്ധുനിയമന പരാതിയില്‍ തീരുമാനം നാളെ അറിയിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. 

This post was last modified on December 27, 2016 2:23 pm

Related Post
Leave a Comment