X

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറവിടം വ്യക്തമാക്കാതെ ലഭിക്കുന്ന സംഭാവനകള്‍ തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന 2000 രൂപയോ അതിനു മുകളിലോ ഉള്ള തുകരയുടെ ഉറവിടം വ്യക്തമാക്കാത്ത സംഭാവനകള്‍ നിയന്ത്രിക്കാന്‍ നിയമഭേദഗതി കൊണ്ടുവരണം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറവിടം വ്യക്തമാക്കാതെ ലഭിക്കുന്ന സംഭാവനകള്‍ തടയണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന 2000 രൂപയോ അതിനു മുകളിലോ ഉള്ള തുകരയുടെ ഉറവിടം വ്യക്തമാക്കാത്ത സംഭാവനകള്‍ നിയന്ത്രിക്കാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

നിലവില്‍ 1951-ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് 20,000 രൂപയില്‍ കുറഞ്ഞ സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കേണ്ടതില്ല. ഇതിനെ തുടര്‍ന്നാണ് നിയമഭേദഗതി ആവിശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തിയത്.

കൂടാതെ പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ഉപയോഗിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി ഒഴിവാക്കിയതിന് നിയന്ത്രണം വേണമെന്നും ലോകസഭ, നിയമസഭ സീറ്റുകളില്‍ മത്സരിച്ച് ജയിച്ച പാര്‍ട്ടികള്‍ക്കു മാത്രമെ ഈ ഇളവ് നല്‍കാവൂയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.