X

ട്രംപിന്റെ നികുതിനയങ്ങള്‍ സെല്‍ഫ് ഗോളെന്ന് ചൈന; അമേരിക്കയില്‍ നിന്നുള്ള 120 ഭക്ഷ്യ വസ്തുക്കള്‍ക്ക് ചൈന തീരുവ ഏര്‍പ്പെടുത്തി

ഇറക്കുമതി തീരുവ; അമേരിക്കയുടെ നടപടിക്കു ചൈനയുടെ തിരിച്ചടി; വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആശങ്ക

സ്റ്റീലിനും അലുമിനിയത്തിനും ഇറക്കുമതി തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കു ബദലായി അമേരിക്കയില്‍ നിന്നുള്ള 120 ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി ഇളവുകള്‍ എടുത്തു കളഞ്ഞു ചുങ്കം ചുമത്താന്‍ ചൈന തീരുമാനിച്ചതു സാമ്പത്തിക ലോകത്ത് ആശങ്ക പരത്തുന്നു. ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തിന് ഇതു വഴി വയ്ക്കുമെന്ന ആശങ്ക പരത്തുന്നതാണ് ചൈനയുടെ ഈ നീക്കം.

പഴങ്ങള്‍, ബദാം, പിസ്ത, ഉണങ്ങിയ പഴങ്ങള്‍, വൈന്‍ എന്നിവയ്ക്ക് 15% അധിക നികുതി ഏര്‍പ്പെടുത്തും. പന്നിയിറച്ചി ഉള്‍പ്പെടെ എട്ടിനങ്ങള്‍ക്ക് 25% അധിക നികുതി ഈടാക്കുന്നതുള്‍പ്പെടെ 120 ഭക്ഷ്യ വസ്തുക്കള്‍ നികുതി വിധേയമാക്കാന്‍ ആണ് തീരുമാനമെന്നു ചൈനീസ് വ്യാപാര മന്ത്രാലയം വ്യകതമാക്കി. രാജ്യത്തിന്‍റെ താല്പര്യം സംരക്ഷിക്കുന്ന നടപടിക്കു നല്ല പിന്തുണയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ എന്ന നിലയില്‍ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നും സഹകരണമാണ് ശരിയായ നടപടിയെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന സോയാബീന്‍ പോലെ പല ഇനങ്ങളേയും ഒഴിവാക്കിയത് ഇതൊരു തുറന്ന വ്യാപാര യുദ്ധത്തിലേക്ക് പോകാതിരിക്കാന്‍ ചൈന ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യു എസ്-ചൈന വ്യാപാരയുദ്ധം

ചൈനയുടെ സാമ്പത്തിക വിദഗ്ധന്‍ ലിയു ഹിയും അമേരിക്കന്‍ ട്രെഷറി സെക്രട്ടറി സ്റ്റീവ് മുചിനും കഴിഞ്ഞാഴ്ച ടെലിഫോണ്‍ ചര്‍ച്ച നടത്തിയിരുന്നതായും മുചിന്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി ബീജിങ്ങിലേക്കു പോകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേസമയം സോയ ബീന്‍ അടക്കമുള്ള കാര്‍ഷിക വിളകള്‍ മുതല്‍ ബോയിംഗ് വിമാനം അടക്കമുള്ള അമേരിക്കന്‍ ഇറക്കുമതികളില്‍ തീരുവ ചുമത്തി തിരിച്ചടിക്കാന്‍ ആവശ്യപ്പെടുന്നവരും ഏറെയുണ്ട് ചൈനയില്‍.

അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചിയുടെ ലോകത്തെ മൂന്നാമത് വിപണിയായ ചൈന കഴിഞ്ഞ വര്‍ഷം 1.1 ബില്യണ്‍ ഡോളറാണ് ഈ ഇനത്തില്‍ മാത്രം ചെലവിട്ടത്.

ട്രംപിന്റെ നികുതിനയങ്ങളെ സെല്‍ഫ് ഗോള്‍ ആയിട്ടാണ് ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി സിന്‍ഹ്വ അവരുടെ എഡിറ്റോറിയലില്‍ വിശേഷിപ്പിച്ചത്‌.

ട്രംപിന്റെ വാണിജ്യയുദ്ധം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി

ഉരുക്കിന് പകരം ഞങ്ങള്‍ തീരുവ കൂട്ടുക കെന്റക്കിക്കും ഹാര്‍ലി ഡേവിഡ്സണും; ട്രംപിനെതിരെ ലോകം

This post was last modified on April 2, 2018 4:10 pm