X

ആലത്തൂരില്‍ യുഡിഎഫിന് അട്ടിമറി വിജയമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ സര്‍വേ

48 ശതമാനം വോട്ടുകള്‍ യുഡിഎഫിന്റെ രമ്യ ഹരിദാസ് നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ യുഡിഎഫ് അട്ടിമറി ജയം നേടുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. 48 ശതമാനം വോട്ടുകള്‍ യുഡിഎഫിന്റെ രമ്യ ഹരിദാസും എല്‍ഡിഎഫിന്റെ പി കെ ബിജു 37 ശതമാനവും ബിജെപിയുടെ ടി വി ബാബു 13 ശതമാനം വോട്ടും നേടും.

ആലത്തുരില്‍ 37312 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ പി കെ ബിജു നിലനിര്‍ത്തിയത്. 44.4 ശതമാനം വോട്ടുകള്‍. യുഡിഎഫിന്റെ ഷീബ 40.4 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപിയ്ക്ക് 9.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

This post was last modified on May 19, 2019 7:25 pm

Related Post
Leave a Comment