ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടന്ന 23ന് തിരുവനന്തപുരത്തെ പദ്മനാഭ ക്ഷേത്രത്തില്‍ അന്നദാനം നടത്തിയത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ പേരില്‍. അദ്ദേഹത്തിന്റെ ഭാര്യ ഹേമലതയാണ് അന്നദാനം വഴിപാടായി ബുക്ക് ചെയ്തത്. അന്നദാനം സംഭാവന ചെയ്ത സി ദിവാകരന്റെ പേര് ക്ഷേത്ര നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്തിരുന്നു. മാതൃഭൂമി ദിനപ്പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങയടിച്ച ശേഷമാണ് ദിവാകരന്റെ കുടുംബാംഗങ്ങള്‍ പദ്മനാഭ ക്ഷേത്രത്തിലെത്തിയത്. സി ദിവാകരന്‍, മകയിരം നക്ഷത്രം എന്ന പേരിലായിരുന്നു അന്നദാനം ബുക്ക് ചെയ്തത്. ഇരുപതിനായിരം രൂപയാണ് ഇതിന് വേണ്ടി അടച്ചത്.
ശക്തമായ ത്രികോണ മത്സരം നിലനിന്ന മണ്ഡലത്തില്‍ ബിജെപിയും യുഡിഎഫും ശബരിമലയിലെ ആചാരലംഘനമാണ് എല്‍ഡിഎഫിനെതിരെ പ്രചരണ ആയുധമാക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് മണ്ഡലത്തിലെ പ്രധാനക്ഷേത്രങ്ങളിലെ പൊങ്കാല ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ദിവാകരന്‍ പങ്കെടുത്തിരുന്നു.
This post was last modified on April 26, 2019 9:02 am
Leave a Comment