X

നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

പ്രാഥമിക പരിശോധനയില്‍ സിദ്ദു ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു

മുസ്ലീം വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്ത നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കണമെന്നായിരുന്നു സിദ്ദുവിന്റെ ആഹ്വാനം.

പ്രാഥമിക പരിശോധനയില്‍ സിദ്ദു ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മതപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രിംകോടതി നിര്‍ദ്ദേശത്തിനെതിരാണ് സിദ്ദുവിന്റെ പ്രസ്താവനയെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

ഇരുപത്തിനാല് മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം.

Related Post
Leave a Comment