X

വലിയ പൊട്ടുതൊടുന്നവര്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവര്‍: സമൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ്

പാര്‍ലമെന്റില്‍ നിതിന്‍ ഗഡ്കരിയുടെ തൊട്ടടുത്താണ് സ്മൃതി ഇറാനി ഇരിക്കുന്നത്. തങ്ങള്‍ ഭരണഘടനയെ മാറ്റുമെന്ന് അവര്‍ ഇടയ്ക്കിടെ പറയുന്നുണ്ട്

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ് ജയദീപ് കാവഡേ. വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്നായിരുന്നും കാവഡേയുടെ അധിക്ഷേപം.

‘പാര്‍ലമെന്റില്‍ നിതിന്‍ ഗഡ്കരിയുടെ തൊട്ടടുത്താണ് സ്മൃതി ഇറാനി ഇരിക്കുന്നത്. തങ്ങള്‍ ഭരണഘടനയെ മാറ്റുമെന്ന് അവര്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. അവരെക്കുറിച്ച് ചിലത് പറയാനുണ്ട്. വലിയ പൊട്ടു തൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്’ എന്നായിരുന്നു കാവഡേ പറഞ്ഞത്.

പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് ജോഗേന്ദ്ര കാവഡേയുടെ മകനാണ് ജയദീപ് കാവഡേ.