X

തിരുവനന്തപുരത്ത് ശശി തരൂര്‍ ജയിക്കുമെന്ന് കൈരളി – സിഇഎസ് എക്‌സിറ്റ് പോള്‍; എല്‍ഡിഎഫും യുഡിഎഫും 8 മുതല്‍ 12 വരെ സീറ്റ് നേടും

അര ഡസനോളം മണ്ഡലങ്ങളില്‍ ഫോട്ടോ ഫിനിഷിലേയ്ക്ക് നീങ്ങുന്ന ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് കൈരളി പീപ്പിള്‍ – സിഇഎസ് (സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ്) സര്‍വേ. ഇരു മുന്നണികള്‍ക്കും എട്ട് മുതല്‍ 12 സീറ്റിന് വരെയാണ് സാധ്യത എന്ന് സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎ ഇത്തവണയും അക്കൗണ്ട് തുറക്കില്ല എന്ന് സര്‍വേ പറയുന്നു.

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ജയിക്കുമെന്നും എല്‍ഡിഎഫിന്റെ സി ദിവാകരന്‍ രണ്ടാം സ്ഥാനത്താകുമെന്നും സര്‍വേ പറയുന്നു. എന്‍ഡിഎയുടെ കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്താകും. ശശി തരൂര്‍ 36.5 ശതമാനം വോട്ടും സി ദിവാകരന്‍ 32.2 ശതമാനം വോട്ടും കുമ്മനം 29.7 ശതമാനം വോട്ടും നേടും. അര ഡസനോളം മണ്ഡലങ്ങളില്‍ ഫോട്ടോ ഫിനിഷിലേയ്ക്ക് നീങ്ങുന്ന ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. 450 ബൂത്തുകളിലായി 12,000 വോ്ട്ടര്‍മാരിലാണ് സര്‍വേ നടത്തിയിരിക്കുന്നത്.

This post was last modified on May 20, 2019 11:12 pm