തോമസ് ചാഴിക്കാടൻ 48 ശതമാനം വോട്ടുകൾ നേടി കോട്ടയം യുഡിഎഫ് നിലനിർത്തുമെന്ന് മാതൃഭുമി സർവേ സ്ഥാനാർത്ഥി വിഎൻ വാസവൻ 38 ശതമാനം വോട്ടുകൾ നേടും. ബിജെപി 11 ശതമാനം വോട്ടുകൾ നേടുമെന്നും സർവേ പറയുന്നു. കഴിഞ്ഞ തവണ കോട്ടയത്ത് 1, 20, 599 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ ജോസ് കെ മാണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 51.0 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന് 36.5 ശതമാനം വോട്ടും, ബിജെപിയ്ക്ക് 5.3 ശതമാനം വോട്ടുകളും ലഭിച്ചു.
അതേസമയം, ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് അട്ടിമറി വിജയം നേടുമെന്നും സർവേ. ഇടുക്കിലെ എല്‍ഡിഎഫിലെ ജോയ്‌സ് ജോര്‍ജ് 50542 വോട്ടുകള്‍ക്കാണ് 2014 ല്‍ വിജയിച്ചത്. 46.6 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ബിജെപിയ്ക്ക് 6.2 ശതമാനം വോട്ടുകളാണ് ബിദജെപിയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.
This post was last modified on May 19, 2019 7:50 pm
Leave a Comment