X

ചാലക്കുടിയിലും എറണാകുളത്തും ബെന്നിയും ഹൈബിയുമെന്ന് മാതൃഭൂമി പ്രവചനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലും എറണാകുളം മണ്ഡലത്തിലും യുഡിഎഫ് ജയിക്കുമെന്ന് മാതൃഭൂമി പ്രവചനം. ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്‍ 47 ശതമാനം വോട്ടും എറണാകുളത്ത് ഹൈബി ഈഡന്‍ 42 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം.

ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ് 32 ശതമാനം വോട്ടും എന്‍ഡിഎ 12 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം. എറണാകുളത്ത് പി രാജീവ് 34 ശതമാനം വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം 17 ശതമാനം വോട്ടും നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ചാലക്കുടിയില്‍ യുഡിഎഫിലെ പി സി ചാക്കോയ്ക്ക് 39.0 ശതമാനം വോട്ടുകളാണ് 2014 ല്‍ ലഭിച്ചത്. 13884 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ ഇന്നസെന്റ് വിജയിച്ചത്. ബിജെപിയിലെ ബി ഗോപാലകൃഷ്ണന് 10.5 ശതമാനം വോട്ടുകളും ലഭിച്ചു.

എറണാകുളത്ത് കെ വി തോമസ് 2014 ല്‍ 870147 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 41.6 ശതമാനം വോട്ടുകള്‍. എല്‍ഡിഎഫിലെ കൃസ്റ്റി ഫെര്‍ണാണ്ടസിന് 31.4 ശതമാനം വോട്ടുകള്‍ ലഭിച്ചു. ബിജെപിയിലെ എ എന്‍ രാധാകൃഷ്ണന്‍ 11.6 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

This post was last modified on May 19, 2019 7:43 pm

Related Post
Leave a Comment