തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കുറവ് എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തെ ബാധിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടിലും ഫണ്ടിന്റെ കുറവുണ്ടായെന്നാണ് മുല്ലപ്പള്ളി പറയുന്നത്.
കോണ്‍ഗ്രസ് എല്ലാവരില്‍ നിന്നും പണം സ്വീകരിക്കാത്തതാണ് ഫണ്ട് കുറയാന്‍ കാരണമെന്നാണ് മുല്ലപ്പള്ളിയുടെ അവകാശവാദം. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മിഷന് സാധിച്ചില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
പരാതി നല്‍കിയവര്‍ക്കെതിരെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പിണറായി ആര്‍എസ്എസുമായി ധാരണയിലായെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.
This post was last modified on April 24, 2019 7:44 pm
Leave a Comment