X

കെ സുരേന്ദ്രനും പിജെ കുര്യനും കൈകോര്‍ക്കുന്നു? ബിജെപി സ്ഥാനാര്‍ത്ഥിയെ കാണാന്‍ പോയത് വിശ്വസ്ഥന്‍

സംഘടനയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കുര്യന്റെ അടുത്ത അനുയായി ബിജെപി സ്ഥാനാര്‍ത്ഥിയുമായി കൂടിക്കാഴ്ച നടത്തിയത്

പത്തനംതിട്ട കോണ്‍ഗ്രസില്‍ പോര് കടുപ്പിച്ച് ബിജെപി സ്ഥാര്‍ത്ഥി കെ സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവ് ടി പി ഗിരീഷും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച. ഗിരീഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന സമിതി അംഗവും ഡിസിസി നിര്‍വാഹക സമിതി അംഗവുമായ സുരേഷ് ബാബു പാലാഴി ആവശ്യപ്പെട്ടു.

ദേശീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാക്കി പ്രചരണം നടത്തുന്ന സുരേന്ദ്രനുമായി ഗിരീഷ് നടത്തിയ കൂടിക്കാഴ്ച തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സുരേഷ് ബാബു പറഞ്ഞു. മല്ലപ്പള്ളി ഹൗസിംഗ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് ശേഷം നിലവിലുണ്ടായിരുന്ന മണ്ഡലം കമ്മിറ്റി പിരിച്ച് വിട്ട് പിജെ കുര്യന്റെ അനുയായികളെ കൂടെക്കൂട്ടി രൂപീകരിച്ച സംഘടനയുടെ വൈസ് പ്രസിഡന്റാണ് ഗിരീഷ് കുമാര്‍.

ഇതിന്റെ പേരില്‍ സംഘടനയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കുര്യന്റെ അടുത്ത അനുയായി ബിജെപി സ്ഥാനാര്‍ത്ഥിയുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയകളിലും ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ സജീവമായിട്ടുണ്ട്.

This post was last modified on April 3, 2019 11:01 am

Related Post
Leave a Comment