X

‘മോദി 15 ലക്ഷം രൂപ അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ?’ സുരേഷ് ഗോപിയുടെ പ്രസംഗം വിവാദമാകുന്നു

എന്താണ് പ്രധാനമന്ത്രി പറഞ്ഞത്? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തില്‍. എല്ലാ അക്കൗണ്ടുകളിലേക്കും മോദി 15 ലക്ഷം രൂപ വീതം നല്‍കുമെന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശമുണ്ടായത്. പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും വേദിയിലുണ്ടായിരുന്നു.

’15 ലക്ഷം ഇപ്പോ വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെയില്ലെന്ന് നീ അവകാശപ്പെടേണ്ട. ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളതെന്നും നീ അവകാശപ്പെടരുത്. അറിയില്ലങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത്? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ള. അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെയ്യാന്‍ കഴിയില്ല. അവിടെ പത്ത് അമ്പത് വര്‍ഷമായി. എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വച്ച മഹാന്‍ അടക്കം വരും. അവിടെ കൂമ്പാരം കൂടിയ പണം കൊണ്ടുവന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ വച്ച് കൊടുക്കാനുള്ള പണമുണ്ടെന്നാണ് മോദി പറഞ്ഞത്’. സുരേഷ് ഗോപി പറയുന്നു.

സുരേഷ് ഗോപിയുടെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

This post was last modified on April 4, 2019 10:13 am