X

മുഴുവന്‍ കേസുകളും ഉള്‍പ്പെടുത്താനായില്ല: കെ സുരേന്ദ്രന്‍ വീണ്ടും പത്രിക നല്‍കുന്നു

ശബരിമല സമരവുമായി ബന്ധപ്പെട്ട് ഒട്ടനവധി കേസുകളാണ് സുരേന്ദ്രനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനൊരുങ്ങുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളെല്ലാം ആദ്യം നല്‍കിയ പത്രികയില്‍ ഉള്‍പ്പെടുത്താനാകാത്തതിനാലാണ് സുരേന്ദ്രന്‍ പുതിയ പത്രിക സമര്‍പ്പിക്കുന്നത്.

സുരേന്ദ്രനെതിരെ 141 കേസുകളുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ആദ്യം സമര്‍പ്പിച്ച പത്രികയില്‍ കേസുകളുടെ മുഴുവന്‍ വിവരങ്ങളും ഇല്ലായിരുന്നു.

കെ സുരേന്ദ്രന്‍ വരണാധികാരിക്ക് സമര്‍പ്പിച്ച പത്രികയില്‍ ഇരുപത് കേസുകളാണ് തനിക്കെതിരെയുള്ളതെന്നാണ് പറഞ്ഞിരിക്കുന്നത്. തനിക്കെതിരെ 243 കേസുകള്‍ ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നീങ്ങുന്നതാണെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അത്യപൂര്‍വമായാണ് പത്രിക പുതുക്കി നല്‍കുന്നത്. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. ശബരിമല സമരവുമായി ബന്ധപ്പെട്ട് ഒട്ടനവധി കേസുകളാണ് സുരേന്ദ്രനെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.

This post was last modified on April 3, 2019 12:32 pm