X

കോണ്‍ഗ്രസുകാര്‍ തമ്മില്‍ ബിരിയാണിയുടെ പേരില്‍ പൊരിഞ്ഞ അടി; ഒമ്പത് പേര്‍ അറസ്റ്റില്‍

നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് യോഗത്തിനിടെ ബിരിയാണി വിതരണം ചെയ്തത് അനുമതിയില്ലാതെയാണ് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ ബിരിയാണിയുടെ പേരില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി. മുസഫര്‍നഗറിലെ സ്ഥാനാര്‍ത്ഥി നസീമുദ്ദീന്‍ സിദ്ദിഖിയുടെ അനുയായികളാണ് ബിരിയാണിക്ക് വേണ്ടി തല്ല് കൂടിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് യോഗത്തിനിടെ ബിരിയാണി വിതരണം ചെയ്തത് അനുമതിയില്ലാതെയാണ് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്തത്.

മീരാപൂര്‍ മുന്‍ എംഎല്‍എ മൗലാന ജമീലിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്. കഴിഞ്ഞയാഴ്ചയാണ് ജമീല്‍ ബി എസ് പി വിട്ട് കോണ്‍ഗ്രസിലെത്തിയത്. യോഗത്തിന് ശേഷം ഉച്ചഭക്ഷണത്തിന് വിതരണം ചെയ്യാനായാണ് ബിരിയാണി എത്തിച്ചത്. ആദ്യം ആര്‍ക്ക് വിളമ്പണം എന്ന കാര്യത്തില്‍ തര്‍ക്കമായി. തുടര്‍ന്ന് അടിപിടി തുടങ്ങി. ജമീലും മകനുമടക്കം 34 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏപ്രില്‍ 11ന്റെ ആദ്യഘട്ടത്തിലാണ് മുസഫര്‍നഗറില്‍ വോട്ടെടുപ്പ്.

This post was last modified on April 7, 2019 2:48 pm