X

ധോണി തന്നെയാണ് താരം; താഹിറിനെയും വാട്‌സണെയും ചിരിപ്പിച്ച് ധോണിയുടെ കുട്ടികളി

മത്സരശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നു ജൂനിയര്‍ വാട്‌സനും ജൂനിയര്‍ താഹിറും

ഐപിഎലില്‍ മൈതാനത്തും പുറത്തും ആരാധക ശ്രദ്ധ പിടിച്ച് പറ്റുന്ന താരമാണ് ചെന്നൈ നായകന്‍ എം.എസ് ധോണി. കീപ്പിംഗിലും ബാറ്റിംഗിലും തിളങ്ങുന്ന താരം മൈതാനത്തിനു പുറത്തും ആരാധകരെ കൈയിലെടുക്കുന്നു. മത്സരത്തിനിടെ മാത്രമല്ല മത്സരം കഴിഞ്ഞാലും ക്യാപ്റ്റന്‍ കൂളാണ് ധോണി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരം ജയിച്ചശേഷം ധോണി ചെന്നൈ താരങ്ങളായ ഷെയ്ന്‍ വാട്‌സന്റെയും ഇമ്രാന്‍ താഹിറിന്റെയും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മത്സരശേഷം ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നു ജൂനിയര്‍ വാട്‌സനും ജൂനിയര്‍ താഹിറും. ഇവര്‍ക്കിടയിലേക്ക് പുറകില്‍ നിന്ന് ഓടിവന്ന ധോണി കുട്ടികളുമൊത്ത് മത്സരിച്ച് ഓടുകയും തുടര്‍ന്ന് താഹിറിന്റെ കുട്ടിയെ എടുത്ത് കൊണ്ട് ഓടുകയയിരുന്നു ധോണിയെ പിടിക്കാനായി വാട്‌സന്റെ മകന്‍ പുറകെ ഓടി.  ധോണിയെ പിടിക്കാനായി പിന്നാലെ ഓടിയ ജൂനിയര്‍ വാട്‌സണെ പറ്റിച്ച് ചെറു ചിരിയുമായി ധോണി മടങ്ങുകയും ചെയ്തു.

Related Post
Leave a Comment