X

മധ്യപ്രദേശില്‍ എസ് പി -ബി എസ് പി സഖ്യ സാധ്യത തുറന്നിട്ട് കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പിനുശേഷം മധ്യപ്രദേശില്‍ എസ് പി-ബി എസ് പി സഖ്യത്തിന് സാധ്യതയുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ

തിരഞ്ഞെടുപ്പിനുശേഷം മധ്യപ്രദേശില്‍ എസ് പി-ബി എസ് പി സഖ്യത്തിന് സാധ്യതയുണ്ടെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സിന്ധ്യ ഇതറിയിച്ചത്. എസ് പി-ബി എസ് പിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നുവെന്നും, എന്നാല്‍ അവരുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണം ഉണ്ടായില്ലെന്നും സിന്ധ്യ പറയുന്നു. ഭാവിയില്‍ ഇത്തരമൊരു സഖ്യത്തിന് സാധ്യതയുണ്ടെന്നും സിന്ധ്യ അഭിമുഖത്തില്‍ സൂചിപ്പിച്ചു. സംസ്ഥാന ഭരണം നേടിയ മധ്യപ്രദേശില്‍
ലോക്സഭാ തിരഞ്ഞെടുപ്പിലും തിരിച്ചുവരാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ്സിന് ഈ നീക്കം തുറന്നിടുന്നത്.

പ്രിയങ്ക ഗാന്ധി സജീവമായി പ്രചരണത്തിനിറങ്ങുന്നത് അണികള്‍ക്ക് ആവേശം നല്‍കുന്നുവെന്നും, പ്രിയങ്ക ഗാന്ധിയുടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളും നിശ്ചയ ദാര്‍ഢ്യവും സത്യസന്ധതയും കോണ്‍ഗ്രസിന് മാത്രമല്ല രാജ്യത്തിനും മുതല്‍ക്കൂട്ടാണെന്ന് സിന്ധ്യ പറയുന്നു.

എസ് പി-ബി എസ് പി സഖ്യവുമായി കോണ്‍ഗ്രസ് കൈ ചേര്‍ന്നാല്‍ ബിജെപിക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന് സിന്ധ്യയുടെ മറുപടി വാതിലുകള്‍ തുറന്നിരിക്കുകയാണെന്നും, മധ്യപ്രദേശില്‍ അടിത്തറപാകാന്‍ ശക്തമായി പോരാടും എന്നായിരുന്നു. ഇത് വോട്ടിനുവേണ്ടിയുള്ള പോരാട്ടമല്ലെന്നും, ഇത് ആശയപരമായ പോരാട്ടമാണെന്നും സിന്ധ്യ പറഞ്ഞുവെക്കുന്നു. ജനാധിപത്യത്തിന്റെ ദൈവമായ ജനങ്ങള്‍ തീരുമാനിക്കും ഇന്ത്യയെ സംബന്ധിച്ച ആരുടെ ആശയങ്ങള്‍ വിജയിക്കണമെന്ന്.

തന്റെ ഭാര്യയായ പ്രിയദര്‍ശിനി രാജ ഗ്വാളിയറിലെ മത്സരത്തില്‍നിന്ന് പിന്‍മാറിയത്, അവരുടെ വ്യക്തിപരമായ താല്‍പ്പര്യത്താലാണെന്നും സിന്ധ്യ പറയുന്നു. രാജ്യത്തിന്റെ സുരക്ഷക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്നും. രാജ്യത്തിന്റെ വൈവിദ്ധ്യപരമായ അവസ്ഥകളെ മാനിച്ചുകൊണ്ടുമാത്രമെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയുള്ളൂവെന്നും സിന്ധ്യ പറയുന്നു.

This post was last modified on April 8, 2019 2:04 pm