X

40 തൃണമൂല്‍ എംഎല്‍എമാര്‍ തന്നെ ബന്ധപ്പെട്ടെന്ന് മോദി; പ്രധാനമന്ത്രിയുടേത് കൂറുമാറ്റത്തിനുള്ള പരസ്യമായ ആഹ്വാനം

മമത ബാനര്‍ജിക്ക് ഇനിയുള്ള ദിവസങ്ങളെ അതിജീവിക്കുക ബുദ്ധിമുട്ടാണ് എന്നു മോദി

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞ ഉടന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ 40 എം എല്‍ എമാര്‍ ബിജെപിയില്‍ ചേരുമെന്ന് നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തല്‍. “ദീദി, ഇന്ന് കൂടി അവര്‍ എന്നെ ബന്ധപ്പെട്ടു.” മോദി പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള സെറാംപോറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അസാധാരണമായ അവകാശവാദം പ്രധാനമന്ത്രി നടത്തിയത്. “മെയ് 23നു തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം എല്‍ എമാര്‍ നിങ്ങളെ വിട്ട് ഓടും.” മോദി പറഞ്ഞു.

മമത ബാനര്‍ജിക്ക് ഇനിയുള്ള ദിവസങ്ങളെ അതിജീവിക്കുക ബുദ്ധിമുട്ടാണ് എന്നു പറഞ്ഞ മോദി മമത ജനങ്ങളെ വഞ്ചിച്ചതായും ബംഗാള്‍ ഗവണ്‍മെന്‍റ് അഴിമതിയില്‍ മുങ്ങിക്കിടക്കുന്നതായും ആരോപിച്ചു.

ബംഗാളിലെ 8 ലോകസഭാ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ സെറാംപോര്‍ പ്രസംഗം. ബംഗാളിലെ 40 സീറ്റില്‍ 25 സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നത്.

Read More: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

This post was last modified on April 29, 2019 6:04 pm