X

ശരീരത്തിൽ കമ്പി തുളച്ച് ജെസിബിയിൽ തൂങ്ങി സിമ്പുവിന്റെ ‘ചെക്ക സിവന്ത വാനം’ കട്ടൗട്ടിൽ പാലഭിഷേകം;

മൂന്നോ നാലോ പായ്ക്കറ്റ് പാൽ ഇയാൾ കട്ടൗട്ടറിലേക്ക് തൂവി നശിപ്പിക്കുന്നത് വീഡിയോയിൽ കാണാം.

തമിഴ്നാട്ടിൽ ചെക്ക സിവന്ത വാനം എന്ന ചിത്രത്തിന്റെ പരസ്യ കട്ടൗട്ടിൽ നടൻ സിമ്പുവിന്റെ ആരാധകൻ പാലഭിഷേകം ചെയ്തു. ശരീരത്തിൽ കമ്പി തുളച്ച് ജെസിബിയിൽ തൂക്കിയാണ് പാലഭിഷേകം നടത്താൻ ഇയാളെ കട്ടൗട്ടിന്റെ മുകളിലെത്തിച്ചത്. മൂന്നോ നാലോ പായ്ക്കറ്റ് പാൽ ഇയാൾ കട്ടൗട്ടിലേക്ക് തൂവി നശിപ്പിക്കുന്നത് വീഡിയോയിൽ കാണാം.

മാനസികനില തെറ്റിയ ആരാധകരെ വേണ്ടവിധം മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും സർക്കാരിന് സംവിധാനങ്ങളില്ലാത്തത് ചർച്ച ചെയ്യപ്പെടുന്നുണ്ട്. കുറച്ചു നാളുകൾക്കു മുമ്പ് അല്ലു അർ‌ജുൻ ആരാധകർ വിരൽ മുറിച്ച് കട്ടൗട്ടിൽ ചോര അഭിഷേകം നടത്തിയിരുന്നു. താരങ്ങൾ പരോക്ഷമായി ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നതാണ് ദുഖകരം.

This post was last modified on September 30, 2018 5:35 pm