X

ഇപി ജയരാജന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്

അഴിമുഖം പ്രതിനിധി

ബന്ധു നിയമന വിവാദ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ജയരാജന്‍ രാജിവച്ച് പുറത്തുപോകണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ആക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ ജയരാജന്റെ കോലം കത്തിക്കുകയും മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത മാര്‍ച്ച് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് നടത്തിയത്. തുടര്‍ന്ന് വസതിയിലേക്ക് പ്രവേശിക്കാനായി ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരേയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

This post was last modified on December 27, 2016 2:24 pm

Related Post
Leave a Comment